Friday, July 24, 2009

ജല്പനങ്ങള്‍

മഴയുള്ള രാത്രിയില്‍ ഹ്രിദയത്തിന്‍ കോണില്‍
പൊട്ടിമുളച്ചു പുതിയൊരു പ്രണയം
ഒരുപാട് നേരം നിറമുള്ള സ്വപ്നത്തിന്‍
തേരില്‍കരേറി ഞാന്‍ സഞ്ചരിച്ചു
നിറമുള്ള പൂക്കള്‍ വീണു കിടക്കുന്ന
വിജനമാം പാഥ ഞാന്‍ പിന്നിട്ടപ്പോള്‍
എന്‍ പ്രിയതമയോട് പറയാനൊരായിരം കാര്യങ്ങള്‍
അവരെന്റെ ചെവിയില്‍ മൂളി..
മലകളും പുഴകളും പൂങ്കാവനങ്ങളും
എന്നിലെ പ്രണയത്തെ കണ്ടറിഞ്ഞു
വെള്ളകുതിരയെ കെട്ടിയ തേരില്‍ ഞാന്‍
വെള്ള കീറും വരെ സഞ്ചരിച്ചു

നേരം വെളുക്കവേ ഇന്നലെ കണ്ടൊരാ സ്വപ്നത്തിന്‍
ആലസ്യം എന്നില്‍ നിറയവേ
ഒരു കുളിര്‍ മഞ്ഞുകണമേറ്റൊരു മന്ദാരപൂവായിരുന്നു
ഞാനപ്പോളെനോമലേ
നിന്‍ മിഴിപൂവുകള്‍ ലോലമാമധരങ്ങള്‍
നീ മാത്രമാണെന്‍ മനദാരില്‍ നിറയെ
ഈറനണിഞ്ഞു നീ നില്‍ക്കുന്നതോര്‍ത്തൊരെന്‍
ഹ്രുദയമാം തമ്പുരു പ്രണയാര്‍ദ്രമാകുന്നു
നിന്നിലെ പ്രണയമധു നുകരുവാന്‍ വെമ്പുന്ന
ഒരു കുഞ്ഞു ശലഭമായ് മാറി ഞാന്‍ പ്രിയതമേ

ജീര്‍ണ്ണിച്ച പ്രണയത്തിന്‍ തിക്തമാം ഓര്‍മകള്‍
ഉള്ളിന്റെയുള്ളില്‍ കുഴിച്ചു മൂടുന്നു ഞാന്‍
ഇരുകൈയും നീട്ടി നീയെന്നെ വിളിക്കുന്നു
ഒരു ജീവനൌകയിതൊന്നിച്ചു തുഴയുവാന്‍
പ്രണയാന്ധനായൊരെന്‍ മനസ്സിന്റെ ജല്പനമല്ല
ഞാന്‍ പറയുന്നതമ്മ സത്യം
തുഴയാം ഈ ജീവിതനൌകയെന്‍ ജീവന്റെ
അവസാന ശ്വാസം നിലക്കും വരെ

മനോഹരം..ഈ സായാഹ്നം


ഒരു ഡിസംബര്‍ സായാഹ്നം..
മനസ്സില്‍ നിറയെ പ്രണയവും..
ചുണ്ടില്‍ ഒരു പുഞ്ചിരിയും....
ഒരു കള്ള നോട്ടവുമായി... അവള്‍ എന്റെ അരികില്‍ വന്നു.
നമ്രശിരസ്ക്കയായി നിന്ന അവളുടെ മൈലാഞ്ചിയിട്ട കരങ്ങള്‍ ഗ്രഹിക്കുമ്പോള്‍ പുറത്തു മഞ്ഞു പെയ്യുന്നുണ്ടായിരുന്നു....
എന്റെ മനസ്സിലും !!!