Friday, April 5, 2013

പൂക്കാരി

എന്നാണ് ഞാന്‍ ശ്രദ്ധിച്ചത് എന്നറിയില്ല ... ടൌണ്‍ഹാളിനു മുന്നില്‍ പൂക്കള്‍ വില്‍ക്കുനവരുടെ കൂട്ടത്തില്‍ ഒരു കുഞ്ഞ്..
ഉദേശ്യം 4  വയസു പ്രായമുള്ള ഒരു പെണ്‍കുഞ്ഞു ..
അതിന്‍റെ അമ്മയാണെന്ന് തോന്നുന്നു കൂടെയുള്ളത് .. ജീവിതം എന്തൊക്കെയോ ക്രൂരത കാണിച്ചിട്ടുണ്ടെങ്കിലും,  യൌവനം ഇപ്പോഴും നിഴലിക്കുന്നു ആ മുഖത്ത് ...
കുട്ടി നല്ല വാശിക്കാരിയാണ്‌..   മിക്കവാറും  ഞാന്‍ കാണുമ്പോള്‍ എല്ലാം അമ്മയുടെ സാരി തലപ്പ്‌ പിടിച്ചു കരയുന്നുണ്ടാകും...
ഒരിക്കല്‍ ഒന്ന് കണ്ണ് ചിമ്മി കാണിച്ചപ്പോള്‍, മുഖത്ത് വരാന്‍  ബുദ്ധിമുട്ടുന്ന  ഒരു കുഞ്ഞ് ചിരി ആ മനസ്സില്‍ വിരിഞ്ഞത് ഞാന്‍ കണ്ടിരുന്നു ..
എന്തോ ഒരടുപ്പം ...
പിന്നെ ദിവസവും ഹോസ്പിറ്റലിലേക്ക് വരുമ്പോഴും പോകുമ്പോഴും കണ്ടു... മനപൂര്‍വം കാണാന്‍ ശ്രമിച്ചിരുന്നു എന്ന് വേണം പറയാന്‍ ...
എന്നും ഒരു ചിരി മാത്രം കൊടുത്തു ഞാന്‍ കടന്നു പോയികൊണ്ടിരുന്നു ...
അറിയാതെ തന്നെ മനസ്സില്‍ ഒരു ബന്ധം രൂപപ്പെടുകയായിരുന്നു ....

ഒരാഴ്ചയായി ചെറിയ പല്ല് വേദന ..
സാധാരണ പതിവില്ലാത്തതാ ... ഏകാന്തതകള്‍ വേട്ടയാടുന്ന ചില രാത്രികളില്‍ എനിക്ക് കൂടുതല്‍ പുക ആവശ്യമായി വന്നിരുന്നു ...അങ്ങിനെ സ്മോക്കിംഗ് കൂടിയതിന്റെ ആകും പല്ല് കേടാകുന്നത് ...
ഡോക്ടറെ കാണിച്ചപ്പോള്‍ പല്ല് എടുക്കണം എന്നാ പറഞ്ഞത് ... സര്‍ജിക്കല്‍ റിമൂവല്‍ ആണ് അതുകൊണ്ട് തന്നെ 3 ഡെയ്സ് റെസ്റ്റ്‌ വേണ്ടി വരും എന്നും പറഞ്ഞു ..
വെള്ളി , ശനി ലീവ് എടുത്തു നാട്ടില്‍ പോകാന്‍ തീരുമാനിച്ചു ...

വ്യാഴാഴ്ച്ച രാവിലെ എല്ലാ ഡ്രെസ്സും പായ്ക്ക് ചെയ്തു ഒരു വലിയ ബാഗും തോളില്‍ കേറ്റി ഹോസ്പിറ്റല്‍ പോകുമ്പോള്‍ ആ നാല് വയസ്സുകാരിയെ കണ്ടു ...
ഇന്നും കരച്ചില്‍ തന്നെ ...
പതിവ് ചിരി സമ്മാനിച്ചു ഞാന്‍ കടന്നു പോയി ....

വെള്ളിയാഴ്ച്ച രാവിലെ പോയി പല്ലെടുത്തു ... എടുക്കുമ്പോള്‍ വേദന അറിഞ്ഞില്ലെങ്കിലും കുറച്ചു കഴിഞ്ഞു നല്ല വേദന തുടങ്ങി ...
വീട്ടില്‍ ആരുമില്ല അമ്മക്ക് ജോലി ഉണ്ട് ..  ഒരു പഴയ ചാരുകസേരയില്‍  ടി വി കണ്ടു കിടന്നു ..
ഇടക്കെപോഴോ പ്രോഗ്രാം ബോറായപ്പോള്‍  ആ 4 വയസ്സുകാരിയുടെ മുഖം മനസ്സിലേക്ക് വന്നു ...
കാണാതിരുന്ന ആ 2  ദിവസം അവളോടുള്ള ഇഷ്ട്ടം കൂടുന്നതായി കണ്ടു ....

തിങ്കള്‍ രാവിലെ ബസ്‌ ഇറങ്ങി
ടൌണ്‍ഹാളിനു മുന്നിലെ കൂട്ടത്തില്‍ ഞാന്‍ അവളെ കണ്ടില്ല ...
എന്തോ ഒരു ആശങ്ക മനസ്സില്‍ നിറഞ്ഞു .. എവിടെ പോയിരിക്കും ?
അന്ന് കൃത്യം 5 .30  ക്ക് തന്നെ ഞാന്‍ ഇറങ്ങി .. ബസ്‌ സ്റ്റോപ്പ്‌ ലേക്ക് എത്തുംതോറും മനസ്സില്‍ എന്തോ ഒരു ആകാക്ഷ... ആ 4  വയസ്സുക്കാരി അവിടെ ഉണ്ടാകുമോ ?
ഇല്ല .. അത് നഷ്ട്ടപെട്ടിരിക്കുന്നു ..
ആ തിരക്കില്‍ എവിടെയും കണ്ടില്ല .. ആ അമ്മയും കുട്ടിയും ..

ശരിക്കും വല്ലാത്ത ഒരു വിഷമം  ... രാത്രികള്‍ക്ക് ദൈര്‍ഘ്യം ഏറി ... ... ആത്മാവിനു കൂടുതല്‍ പുക ആവശ്യമായി
ദിവസവും രാവിലെ  ടൌണ്‍ഹാളിനു മുന്നില്‍ ബസ്‌ ഇറങ്ങുമ്പോള്‍ ഒരു ചെറിയ പ്രതീക്ഷ ... അത് പക്ഷെ അപ്പോള്‍ തന്നെ നിരാശയായി മാറുന്നു .ഒരു അടുപ്പവും ഇല്ലാത്ത ഒരു കുട്ടിയെ  എന്തിനു ഞാന്‍ ഇത്രയേറെ സ്നേഹിച്ചു എന്ന് ഇപ്പോഴും പിടി കിട്ടുന്നില്ല  . അത് ഒരു സ്വപ്നം മാത്രമാണെന് വിശ്വസിക്കാന്‍ ഞാന്‍ എന്‍റെ മനസിനോട് പറഞ്ഞു

ഇനിയൊരിക്കല്‍ എനിക്ക് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ആ അമ്മയെ മാത്രമായി  എന്‍റെ മുന്നില്‍ എത്തികരുതെ എന്ന് ഒരു പ്രാര്‍ത്ഥന മാത്രം ..
എവിടെയെങ്കിലും ആ അമ്മയും മകളും സുഖമായി കഴിയട്ടെ ..

Thursday, February 9, 2012

എന്‍റെ ഹൃദയം

അറിയുന്നു നിന്‍ സാന്നിധ്യമെന്‍
പുകയുന്നോരാത്മാവിനോപ്പം
അറിയുന്നു നിന്‍ മൃദു നിസ്വനമെന്‍
ആര്‍ദ്രമാം മിഴികളിലിന്നും

പറയുവാനാകാതെ മനസ്സില്‍ കുറിചോരാ
പ്രണയത്തിന്‍ വാക്കുകള്‍ - ഇന്നും
മനസ്സില്‍ ഒളിച്ചു വെക്കുന്നു
എന്‍റെ പ്രണയത്തിന്‍ വാക്കുകള്‍

ഇന്ന് നിന്‍ മിഴികളും അധരങ്ങളും
ദേഷ്യവും വാശിയും കുസൃതികളും
മറ്റൊരാളുടെതെന്നറിവെങ്കിലും,
പ്രണയത്തിന്‍ പുസ്തകം ഒന്ന് തുറന്നോട്ടെ
ഒരു വേള നീ, എന്‍റെ മാത്രമേന്നോര്‍ത്തോട്ടെ

നിന്‍ നീലമിഴികളില്‍ ഞാന്‍ കണ്ട പ്രണയത്തിന്‍
സ്വപ്നങ്ങളത്രയും ചിതലരിച്ചു
നീയെന്ന ലഹരിയെന്‍ സിരകളില്‍ പടരുന്നു
അലയുന്നു ഞാന്‍ ഒരു ഭ്രാന്തനെ പോല്‍

പരയുവാനായിലോരിക്കലും
എന്നില്‍ നിന്നാഗ്രഹിച്ചപ്പോളൊരിക്കലും

പറയട്ടെ ഞാനീ വൈകിയ വേളയില്‍
നീയെന്‍റെ ഹൃദയമായിരുന്നു.. എന്‍റെ ഹൃദയം

Friday, January 13, 2012

പ്രണയം

ഹൃദയത്തില്‍ നിന്നടരുന്നു
സഖി നീ തന്ന പ്രണയം
അവശേഷിക്കുന്ന പ്രണയത്തിന്‍
മങ്ങിയ വെളിച്ചത്തില്‍
അലയുന്നു ഞാനിന്നുമൊരു
ഭ്രാന്തനെ പോല്‍ ..

Monday, January 9, 2012

തൂലിക

പറയാന്‍ കഴിയാതെ പോയ ഒരായിരം കഥകള്‍
എന്‍റെ ഹൃദയത്തില്‍ നീ എഴുതിയ പ്രണയത്തിന്‍റെ കഥകള്‍
അതെല്ലാം .. നിന്‍റെ രക്തത്തില്‍ തൊട്ടു തൂലിക കൊണ്ടു എഴുതിയതാണെന്ന്
ഞാന്‍ മനസിലാക്കുന്നു ..

Tuesday, July 5, 2011

തോരാത്ത മഴ

കുറെ നേരമായി പെയ്യുന്നു ..ഇത് വരെ തോര്‍ന്നില്ല
ശരിക്കും പ്രകൃതി കരയുകയാണോ ?
ഇടക്കെപ്പോഴോ തോന്നി , ഈ പ്രകൃതി നമ്മളോട് പറയുന്നില്ലേ ഒരു നഷ്ട്ടപ്പെടലിന്റെ കഥ ..! ഒരു പ്രണയ കഥ !
ഒരുപാട് കാമുകന്‍മാരുടെ കണ്ണ് നിറച്ച ആ മഴ, തകര്‍ത്തു പെയ്യുകയാണ് .. ഇത് വരെ തോര്‍ന്നില്ല

എന്തോ...
മനസ്സ് ശാന്തമാണെങ്കിലും .. നഷ്ടബോധത്തിന്റെ നേരിയ വേദന ..
മനസ്സ് ആര്‍ദ്രമായപ്പോഴെല്ലാം അവളെ ഓര്‍ത്തു എന്നല്ല .... അവളെ ഓര്‍ക്കുമ്പോള്‍ മനസ്സ് ആര്‍ദ്രമാവുകയായിരുന്നു..
എന്നാല്‍ ... അവളെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും ഉണ്ടായിരുനില്ല എന്നതായിരുന്നു സത്യം ...
പഴകി ദ്രവിച്ച ജനലിലൂടെ അങ്ങ് ദൂരെ നോക്കി നില്‍കുമ്പോള്‍ ,
നിശ്ചലമായോരെന്‍ മിഴികളില്‍ , പുറത്തു കോരി ചൊരിയുന്ന മഴ കാണാം ....ഇത് വരെ തോര്‍ന്നില്ല

അവശേഷിക്കുന്നോരെന്‍ ആത്മാവറിയുന്നു നിന്‍ സാന്നിധ്യം ..

Monday, June 6, 2011

ചുവപ്പ്



നമ്മള്‍ നടനകന്ന വഴികളിലൂടെ
നിന്‍റെ പാദങ്ങള്‍ പതിഞ്ഞ ആ വഴികളിലൂടെ
ഞാനിന്നു ഏകനായി അലയുന്നു ..

നീ തന്ന പ്രണയത്തിനു പകരമായി ഞാന്‍ സമ്മാനിച്ച എന്‍റെ ഹൃദയം എനിക്ക് തിരിച്ചുതന്നു കൂടെ ?

കീറിമുറിക്കപ്പെട്ട ആ ഹൃദയത്തില്‍ നിന്നും വാര്‍ന്നു വീഴുന്ന രക്തം
നിന്‍റെ വെള്ള വസ്ത്രത്തെ ചുവപ്പാക്കും ! !

Tuesday, March 29, 2011

തിരിച്ചറിവ്



കാലം എത്ര കഴിഞ്ഞാലും
നഷ്ട്ടങ്ങള്‍ എന്നും നഷ്ട്ടങ്ങളായി തന്നെ ശേഷിക്കും ...
ഒരുപാട് വൈകിയെത്തിയ ഒരു തിരിച്ചറിവ് , ഇന്നെന്‍റെ ഹൃദയത്തെ മുറിവേല്‍പ്പിച്ചിരിക്കുന്നു
ഇപ്പോള്‍ നിന്‍റെ കണ്ണുകളില്‍ എനിക്ക് കാണാം ,
ഒരുപാട് ജന്മങ്ങളായി നീ കാത്തുസൂക്ഷിച്ച പ്രണയത്തിന്‍റെ തിളക്കം ...
എന്തേ ദൈവം ഇത്ര നാളും എനിക്ക് കാഴ്ച തന്നില്ല....?
പരിഭവമോ പരാതിയോ ഒന്നുമല്ല ... ഒരു സംശയം മാത്രം ...